താജിനുള്ളിൽ ഫോട്ടോഗ്രാഫി നിരോധനം തുടരും
July 13, 2018, 12:05 am
ന്യൂഡൽഹി: താജ്മഹലിലെ ശവകുടീരം, അജന്ത ഗുഹ, ലേ പാലസ് പെയിന്റിംഗ് എന്നിവിടങ്ങളിൽ ഒഴികെ ആർക്കിയോളജിക്കൽ സർവെ ഒാഫ് ഇന്ത്യയുടെ(എ.എസ്.ഐ) നിയന്ത്രണത്തിലുള്ള സ്‌മാരകങ്ങളിൽ ഫോട്ടോയെടുപ്പിനുള്ള നിയന്ത്രണം പിൻവലിച്ച് ഇന്നലെ ഉത്തരവിറങ്ങി. എ.എസ്.ഐയുടെ ഡൽഹി ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യവെ യാത്രകളിൽ ഫോട്ടോയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിനെ തുടർന്നാണ് നിരോധനം നീക്കിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൂരെയുള്ള വസ്‌തുക്കളുടെ സൂക്ഷ്‌മ വിവരങ്ങൾ പോലും ഫോട്ടോകളിൽ പകർത്താൻ കഴിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഫോട്ടോഗ്രാഫിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി പറഞ്ഞതിനു ശേഷവും നിയന്ത്രണം തുടരുന്നത് ശരിയല്ലെന്ന് കണ്ടതിനാലാണ് ഉത്തരവിറക്കിയതെന്നും എ.എസ്.ഐ വിശദീകരിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ