പച്ചൗരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം
September 15, 2018, 12:05 am
ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്‌‌റ്റിറ്റ്യൂട്ട്(ടെറി) മുൻ മേധാവി ആർ.കെ. പച്ചൗരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സാകേത് കോടതി ഉത്തരവിട്ടു. പച്ചൗരിയുടെ കീഴിൽ പ്രവർത്തിച്ച ടെറിയിലെ മുൻ ഗവേഷക നൽകിയ പരാതിയിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ചാരു ഗുപ്‌തയുടെ ഉത്തരവ്. സ്‌ത്രീയുടെ മാന്യത കളങ്കപ്പെടുത്തൽ, ലൈംഗിക ചുവയോടെ ശരീരത്ത് സ്‌പർശിക്കൽ, അശ്ളീലം സംസാരിക്കൽ എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകൾ ചുമത്താനും കോടതി നിർദ്ദേശിച്ചു. പ്രശസ്‌ത കാലാവസ്ഥാ ശാസ്‌ത്രജ്ഞനായ പച്ചൗരിയുടെ മോശം പെരുമാറ്റത്തെ തുടർന്ന് പരാതിക്കാരി ടെറിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. സത്യത്തിനു നേരെയുള്ള വൻ ചുവടുവയ്‌പാണ് കോടതി ഉത്തരവെന്ന് പരാതിക്കാരി പറഞ്ഞു. പച്ചൗരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് മറ്റൊരു സ്‌ത്രീയും പരാതി നൽകിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ