ലൈസൻസും ആർ.സി.ബുക്കും അപ്‌‌ലോഡ് ചെയ്ത് വയ്ക്കാം
August 11, 2018, 12:59 am
ന്യൂഡൽഹി: ട്രാഫിക് പൊലീസ് പരിശോധന സമയത്ത് ഡിജി ലോക്കർ, എംപരിവഹൻ എന്നീ ആപ്പുകളിൽ അപ്‌ലോഡ് ചെയ്‌ത ലൈസൻസ്, ആർ.സി രേഖകൾ സ്വീകാര്യമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഒറിജിനൽ ലൈസൻസും മറ്റും യാത്രയിൽ കൊണ്ടുനടക്കുന്നത് ഒഴിവാക്കാനാണിത്. ട്രാഫിക് പൊലീസ് ഡിജിറ്റൽ രേഖകൾ സ്വീകരിക്കാൻ മടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ രേഖകളടക്കം ഡിജിറ്റലായി സൂക്ഷിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം ആവിഷ്‌കരിച്ചതാണ് ഡിജിലോക്കർ. എംപരിവാഹൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെയും. വാഹനങ്ങളുടെ ഇൻഷ്വറൻസ് വിവരങ്ങളും എംപരിവാഹനിൽ അപ്‌ലോഡ് ചെയ്യാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ