തിരഞ്ഞെടുപ്പിനെ നേരിടാൻ മോദിയുടെ ടിപ്പ്: 'മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത്
September 14, 2018, 12:20 am
ന്യൂഡൽഹി: അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ സ്വന്തം ബൂത്തുകൾ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. ഗാസിയാബാദ്, നവാദ, ഹസാരിബാഗ്, ജയ്‌പൂർ റൂറൽ, അരുണാചൽ വെസ്‌റ്റ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വന്തം ബൂത്ത് മികച്ചത് എന്ന മുദ്രാവാക്യം(മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത്) മനസിൽ ഉറപ്പിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ ഏറ്റവും വലിയ ശക്തി പ്രവർത്തകരാണ്. പാർട്ടിയുടെ വൻ വിജയത്തിനും നാലുവർഷത്തെ വളർച്ചയ്‌ക്കും അടിത്തറയിട്ടത് പ്രവർത്തകരാണ്. എല്ലാ പോളിംഗ് ബൂത്തിലും യുവാക്കൾ അടങ്ങിയ 20 കുടുംബങ്ങളെങ്കിലും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ വോട്ടർമാരുമായും ഇടപെടാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കോൺഗ്രസ് പ്രവർത്തകരും കഠിനാദ്ധ്വാനം ചെയ്യുന്നവരാണെങ്കിലും അതൊരു കുടുംബത്തിനു വേണ്ടി മാത്രമായതിൽ സഹതപിക്കുന്നുവെന്നും അദ്ദേഹം കളിയാക്കി. ബി.ജെ.പി ഭരണം വി.ഐ.പി യുഗത്തിന് അന്ത്യം കുറിച്ച് എല്ലാവരെയും തുല്യരാക്കി. ബി.ജെ.പിയിൽ മാത്രമെ തന്നെപ്പോലെ ഒരു സാധാരണക്കാരന് പ്രധാനമന്ത്രിയാകാൻ കഴിയൂ. കോൺഗ്രസ് ഭരണകാലത്ത് കുംഭകോണങ്ങളിൽ എത്ര പണം ഒഴുകിയെന്നായിരുന്നു ചർച്ച. ഇന്ന് സർക്കാർ ഖജനാവിൽ എത്ര പണമെത്തി എന്നതാണ് ചോദ്യം. മോദി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ