രഞ്ജൻ ഗോഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
September 14, 2018, 1:41 am
ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഒക്ടോബർ മൂന്നിന് ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആദ്യമായി പദവിയിലെത്തുന്നയാളാണ് അസം സ്വദേശിയായ ഗോഗോയി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിന് വിരമിക്കും.
കേസുകളുടെ വിഭജനത്തിൽ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നാലു ജഡ്ജിമാരിലൊരാളാണ് ഗോഗോയി. അടുത്ത വർഷം നവംബർ 17 വരെ കാലാവധിയുണ്ട്. നിലവിൽ ദീപക് മിശ്ര കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജാണ്. ഈ മാസമാദ്യം ഗോഗോയിയുടെ പേര് നിർദ്ദേശിച്ച് ദീപക് മിശ്ര കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.
1954 നവംബർ 18നാണ് ജനനം. 1978ൽ അഭിഭാഷകനായി. 2001ൽ ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജായി. 2011ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23ന് സുപ്രീംകോടതി ജഡ്ജായി.
അസാം പൗരത്വ രജിസ്റ്റർ നടപടികൾ നിരീക്ഷിക്കുന്നത് ഗോഗോയിയുടെ ബെഞ്ചാണ്. അനാവശ്യ പൊതുതാത്പര്യ ഹർജികൾക്കെതിരെ നിലപാടെടുത്തും ശ്രദ്ധേയനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ