ഗാർഹിക പീഡനം: കുടുംബ ക്ഷേമ സമിതികളുടെ ശുപാർശ വേണ്ട
September 15, 2018, 12:38 am
 അറസ്‌റ്റ് തീരുമാനിക്കേണ്ടത് പൊലീസ്

ന്യൂഡൽഹി:ഗാർഹിക പീഡന കേസുകളിൽ നടപടിയെടുക്കാൻ കുടുംബ ക്ഷേമ സമിതികളുടെ ശുപാർശ വേണമെന്ന ഐ. പി. സി 498 എ വകുപ്പിലെ നിർദ്ദേശം സുപ്രീംകോടതി റദ്ദാക്കി.
2017ൽ രണ്ടംഗ ബെഞ്ച് കൊണ്ടുവന്ന മാർഗരേഖ ഭേദഗതി ചെയ്‌താണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. സ്ത്രീധന പീഡന കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്നതിനാലാണ് ഭേദഗതി. 498 എ വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡന പരാതികൾ ജില്ലാ കുടുംബ ക്ഷേമ സമിതികൾ പരിശോധിക്കണമെന്ന് 2017 ജൂലൈ 27ന് ജസ്റ്റിസ്‌മാരായ എ.കെ ഗോയൽ, യു. യു ലളിത് എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ അറസ്‌റ്റ് ചെയ്യുന്നതും വിലക്കിയിരുന്നു. അത് റദ്ദാക്കി. അറസ്‌റ്റിന്റെ കാര്യത്തിൽ പൊലീസിന് തീരുമാനമെടുക്കാം. ഭർത്താവിന്റെ വീട്ടുകാർക്ക് മുൻകൂർ ജാമ്യ വ്യവസ്ഥകൾ സ്വീകരിക്കാം. ജാമ്യാപേക്ഷകൾ പരിഗണിക്കാൻ വൈകരുത്. എഫ്‌. ഐ. ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിയമപരമായ നിർദ്ദേശങ്ങളും മുൻകൂർ ജാമ്യ വ്യവസ്ഥകളും നിലവിലുണ്ടെന്നും വിധിയിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ