Sunday, 26 February 2017 5.52 PM IST
12 കിലോ ഭാരമുളള സ്വർണമത്സ്യം ചൂണ്ടയിൽ കുടുങ്ങി
February 17, 2017, 12:37 pm
മൂവാറ്രുപുഴ: സ്വർണമത്സ്യം ചൂണ്ടയിൽ കുടുങ്ങിയത് കൗതുകക്കാഴ്ചയായി. 12 കിലോ തൂക്കമുളള കുയിൽ വിഭാഗത്തിൽപ്പെട്ട സ്വർണ നിറമുളള മത്സ്യമാണ് ചൂണ്ടയിൽ കുടുങ്ങിയത്. മൂവാറ്രുപുഴ ആറിലെ ഫയർഫോഴ്സ് കടവിന് സമീപത്തുനിന്നു ഉൗഞ്ഞാപ്പാറ സ്വദേശി പ്ലാങ്കുടി ടോജോയാണ് മത്സ്യത്തെ ചൂണ്ടയിൽ പിടിച്ചത്. ടിപ്പർ ലോറി ഡ്രെെവറായ ടോജോഒഴിവു സമയങ്ങളിൽ വിനോദത്തിനായി ചൂണ്ടയിടാൻ പോകാറുണ്ട്. എന്നാൽ ഇത്ര വലിയ മത്സ്യം ഇതിനുമുമ്പ് കിട്ടിയിട്ടില്ല. മലങ്കര ഡാമിൽ നിന്ന് വെളളം തുറന്നുവിട്ടപ്പോൾ ഒഴുകിപ്പോന്നതാകാം ഈ മത്സ്യം എന്നാണ് കരുതുന്നത്. സ്വർണമത്സ്യം ചൂണ്ടയിൽ കുരുങ്ങിയ വിവരം അറിഞ്ഞതോടെ അതിനെ കാണുന്നതിന് വൻ ജനത്തിരക്കായിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ് ഉദ്യോഗസ്ഥർ മത്സ്യത്തെ കെെയിലെടുത്ത് നാട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ