പെൺകുട്ടിയെ പാട്ടിലാക്കിയ സിനി ആളൊരു വില്ല(ൻ)ത്തി
March 20, 2017, 11:43 am
കൊച്ചി: 'ഞാൻ ആണല്ല സാർ, പെണ്ണ് തന്നെയാണ്. കൃത്രിമ പുരുഷ ലൈംഗിക ഉപകരണം ഞാൻ വാങ്ങിയതല്ല, സ്വന്തമായി ഉണ്ടാക്കിയതാണ്.' ഇത്രയും കേട്ടപ്പോഴേക്കും പള്ളുരുത്തി എസ്.ഐയും സംഘവും ഞെട്ടി. പന്ത്രണ്ടുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കളത്തിപറമ്പിൽ വീട്ടിൽ ചിന്നാവി എന്ന് വിളിക്കുന്ന സിനിയെ (26) ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആൺവേഷം ധരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് കഴിഞ്ഞ ദിവസമാണ് സിനിയെ അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്.

ആദ്യം കൂട്ടുകൂടി, പിന്നീട് നഗ്നചിത്രങ്ങൾ പകർത്തി
പീഡനത്തിന് ഇരയായ കുട്ടിയും സിനിയും അയൽവാസിയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. സിനിക്ക് എപ്പോൾ വേണമെങ്കിലും പെൺകുട്ടിയുടെ വീട്ടിൽ വരാനും എത്രനേരം വേണേലും കൂട്ടുകൂടാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവരുടെ സൗഹൃദബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ഒരിക്കലും എതിർത്തിരുന്നില്ല. ഈ സന്ദർഭം മുതലെടുത്ത് സ്വവർഗാനുരാഗിയായ സിനി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. എതിർത്തെങ്കിലും സിനി നിർബന്ധപൂർവം ചിത്രങ്ങൾ പകർത്തിയെന്നാണ് കുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. വസ്ത്രം മാറുന്ന രംഗങ്ങളാണ് സിനി അധികവും പകർത്തിയിട്ടുള്ളത്. സിനി പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരുടെ വീട്ടിൽ പരിശോധിക്കുകയും ദൃശ്യങ്ങൾ പകർത്തിയ ഫോണും സിം കാർഡുകളും കണ്ടെടുക്കുകയും ചെയ്തു.

ഞാൻ പെണ്ണല്ല, ആണാണ് !!
പെൺകുട്ടിയെ വരുതിയിലാക്കാനാണ് നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇതിനായി നേരത്തേ ചില പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒന്നും നടന്നില്ല. പിന്നീടാണ് സിനി പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുക്കാൻ തുടങ്ങിയത്. താൻ ആണാണെന്നും യഥാർത്ഥ പേര് സനീഷ് എന്നാണെന്നും മറ്റുള്ളവരുടെ മുന്നിൽ പെൺവേഷം കെട്ടി അഭിനയിക്കുകയാണെന്നും പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്നാണ് പീഡന പരമ്പര അരങ്ങേറുന്നത്. ആദ്യം പീഡിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിനുശേഷമാണ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ യൂ ട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ദേഹത്ത് കൃത്രിമ പുരുഷ ലൈംഗിക ഉപകരണം ഘടിപ്പിച്ചാണ് സിനി പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ വച്ച് മൂന്ന് തവണയും ഇവർ പീഡിപ്പിച്ചിട്ടുണ്ട്. പുരുഷനെന്ന് തെളിയിക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നാണ് സിനി പറയുന്നത്. കൃത്രിമ ലൈംഗിക ഉപകരണം ഇവർ സ്വയം നിർമ്മിച്ചതാണെന്ന് പൊലീസ് പറയുന്നു. സിനിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇതും കണ്ടെടുത്തിട്ടുണ്ട്.

ലൗ ലെറ്റർ കിട്ടി, പീഡനം പുറത്തായി
നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പെൺകുട്ടി കുറച്ചുനാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കുട്ടിയിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിച്ച മാതാപിതാക്കൾ പെൺകുട്ടിയുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് സനീഷ് എന്ന പേരിൽ സിനി കുട്ടിക്ക് നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തിയത്. സനീഷ് പെൺകുട്ടിയുടെ കാമുകനായിരിക്കുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. മാതാപിതാക്കൾ ചൈൽഡ്ലൈൻ പ്രവർത്തകരുടെ സഹായം തേടുകയും യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും ചെയ്തു. പിന്നീട് പൊലീസിലും പരാതി നൽകി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കത്തുകൾ അയച്ചത് സിനിയാണെന്ന് കണ്ടെത്തി. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ സിനി ആൺവേഷം ധരിച്ച് കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതായി കണ്ടെത്തി. പൊലീസ് സിനിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്‌ദ്ധ പരിശോധനയ്ക്ക് ഹാജരാക്കി. പള്ളുരുത്തി സി.ഐ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ചുരുളഴിഞ്ഞത്. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുന്ന സമയത്തും സിനി പഴയപോലെ പെൺകുട്ടിയുടെ വീട്ടിൽ വരികയും കുട്ടിയുമായി ചങ്ങാത്തം കൂടുകയും ചെയ്തിരുന്നു. എന്നാൽ, ആ സാഹചര്യത്തിൽ പോലും പെൺകുട്ടിയുടെ വീട്ടുകാർക്ക് സിനിയെക്കുറിച്ച് യാതൊരുവിധ സംശയവും തോന്നിയില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ