Monday, 24 April 2017 8.43 PM IST
രാത്രി ദേശീയപതാക കെട്ടി സ്വകാര്യ കാർ
March 21, 2017, 1:25 am
 കാറുടമയ്ക്കെതിരെ കേസെടുത്തു

നെടുമ്പാശേരി: സ്വകാര്യ വാഹനത്തിൽ രാത്രി ദേശീയ പതാക കെട്ടി അനാദരിച്ചെന്ന ആക്ഷേപത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ കേസ്. കേന്ദ്ര പ്രതിരോധ വകുപ്പ് അഡിഷണൽ സെക്രട്ടറിയെ സ്വീകരിക്കാനെത്തിയതായിരുന്നു വാഹനം. ഞായറാഴ്ച രാത്രി 9.30ഓടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.
ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിലെത്തുന്ന പ്രതിരോധ വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ആർ.കെ. രാവുവിനെ സ്വീകരിക്കാൻ മട്ടാഞ്ചേരി കഠാരിബാഗിൽ നിന്നു വന്ന സ്വകാര്യ ഇന്നോവ കാറിൽ രാത്രിയിലും ദേശീയപതാക കെട്ടിയതാണ് വിവാദമായത്. വൈകിട്ട് ആറുമണിക്കുശേഷം ദേശീയപതാക അഴിക്കണമെന്നാണ് നി​യമം. ഈ സമയം വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഒരു ജഡ്ജിയുടെ ഡ്രൈവർ ചിത്രം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ ചിത്രം വൈറലായി. തുടർന്നാണ് പൊലീസ് ഇടപെട്ടത്. കെ.എൽ 43 എഫ്- 2384 എന്ന രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. നാവിക സേനയ്ക്കായി കരാർ വ്യവസ്ഥയിൽ ഓടുന്നതാണ് ഇന്നോവയെന്നാണ് സൂചന. സ്വീകരിക്കാനെത്തിയ കാറിൽ ഒരു ജവാനും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറുമെന്ന് നെടുമ്പാശേരി എസ്.ഐ വി.എസ്. ഹരി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ