ചാനൽ കെണി : പ്രതികൾവീണ്ടും ജാമ്യാപേക്ഷ നൽകി
April 19, 2017, 12:10 am
കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയെന്ന കേസിൽ സ്വകാര്യ ചാനൽ സി.ഇ.ഒ ആർ. അജിത് കുമാർ, ഇൻവെസ്റ്റിഗേഷൻ ടീം ലീഡർ കെ. ജയചന്ദ്രൻ എന്നിവർ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.
ഇരുവരും നേരത്തെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് നൽകാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും പ്രധാന തെളിവായ ടേപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ