Wednesday, 24 May 2017 3.15 PM IST
മുത്തൂറ്റ് ഫിനാൻസിന് ₹1,180 കോടി അറ്റാദായം
May 20, 2017, 6:04 am
കൊച്ചി: സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തികവർഷം 1,180 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷത്തെ 810 കോടി രൂപയെ അപേക്ഷിച്ച് 46 ശതമാനമാണ് വർദ്ധന. ചെറുകിട വായ്‌പകളിൽ 2,899 കോടി രൂപയുടെ വർദ്ധന നേടിയതായി മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. മുൻവർഷത്തെക്കാൾ 12 ശതമാനമാണ് വളർച്ച. കമ്പനി കൈകാര്യം ചെയ്യുന്ന ചെറുകിട വായ്‌പകളുടെ ആസ്‌തി 27,278 കോടി രൂപയാണ്.
ഹൗസിംഗ് ഫിനാൻസ് കമ്പനി 441 കോടി രൂപയുടെ വായ്‌പ നൽകിയതായി മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. 24 കോടി രൂപ ലാഭവും നേടി. മൈക്രോ ഫിനാൻസ് കമ്പനിയുടെ വായ്‌പാ വിഹിതം 11.4 ശതമാനം ഉയർന്ന് 567 കോടി രൂപയിലെത്തി. ശ്രീലങ്കയിലെ ബാങ്കിതര ധനകാര്യ കമ്പനി വായ്‌പകളിൽ 26 ശതമാനവും വർദ്ധനയുണ്ട്. ഇൻഷ്വറൻസ് ബ്രോക്കിംഗ് കമ്പനിയുടെ ആദ്യവർഷ പ്രീമിയം ശേഖരം 70 കോടി രൂപയാണ്. കേന്ദ്രഭരണ പ്രദേശങ്ങളിലും 29 സംസ്ഥാനങ്ങളിലുമായി 4,307 ശാഖകൾ മുത്തൂറ്റിനുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ കൂടുതൽ ശാഖകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ