മെട്രോയെ കുതിച്ചുപായിക്കാൻ ഏഴ് വനിതകൾ
May 20, 2017, 1:31 am
കൊച്ചി: കൊച്ചിയിൽ കുതിച്ചുപായുന്ന മെട്രോയെ നിയന്ത്രിക്കാൻ ഏഴ് വനിതകളും 32 പുരുഷന്മാരും പരിശീലനം പൂർത്തിയാക്കി. സ്‌റ്റേഷൻ കൺട്രോളർ- ഓപ്പറേറ്റർ തസ്തികയിലാണ് നിയമനം. എൻജിനീയറിംഗ് ഡിപ്ളോമയാണ് യോഗ്യത. ബംഗളൂരുവിലായിരുന്നു മൂന്നു മാസത്തെ പരിശീലനമെന്ന് എസ്.എസ്. ഗോപിക, വി.എസ്. വന്ദന എന്നിവർ പറഞ്ഞു. 400 കിലോമീറ്റർ ഓടിച്ച് കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് നേടി. മുട്ടത്തെ യാർഡിൽ 40 കിലോമീറ്ററും ഓടിച്ചാണ് അംഗീകാരം നേടിയത്.

ആസ്വദിച്ചാണ് ട്രെയിനുകൾ ഓടിച്ചതെന്ന് ഗോപികയും വന്ദനയും പറഞ്ഞു. എട്ടു മണിക്കൂർ വീതമാണ് ജോലി. എസ്.എസ്. ഗോപിക കൊല്ലം സ്വദേശിനിയാണ്. വി.എസ്. വന്ദന പെരുമ്പാവൂർ സ്വദേശിനിയും. കൊല്ലം സ്വദേശിനികളായ സി. ഹിമ, രമ്യദാസ്, തൃശൂർ സ്വദേശിനി കെ.ജി. നിധി, ചേർത്തല സ്വദേശിനി അഞ്ജു അശോകൻ, തിരുവനന്തപുരം സ്വദേശിനി ജെ.കെ. അഞ്ജു എന്നിവരാണ് മെട്രോയുടെ മറ്റ് വനിതാ സാരഥികൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ