ഒപ്പിടാൻ ആളില്ല, ഖാദി തൊഴിലാളി പെൻഷൻ വൈകുന്നു
July 9, 2017, 9:53 am
ഷാലറ്റ് സി.എസ്.
കൊച്ചി: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നിയമനം വൈകുന്നതിനാൽ തൊഴിലാളികളുടെ പെൻഷൻ വിതരണം വൈകുന്നു. ഫണ്ടെത്തി ഒരാഴ്ചയായിട്ടും സംസ്ഥാനത്ത് 636 തൊഴിലാളികളുടെ പെൻഷൻ കുടിശികയാണ് വൈകുന്നത്. കഴിഞ്ഞ നവംബർ മുതലുള്ള തുകയാണ് വിതരണം ചെയ്യാനുള്ളത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്തിൽ ബോർഡ് യോഗം ചേർന്ന് ഒപ്പുവച്ചാലേ പെൻഷൻ തൊഴിലാളികളുടെ കൈയിലെത്തുകയുള്ളു. ഖാദി ബോർഡ് സെക്രട്ടറിയ്ക്കാണ് ഇപ്പോൾകേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധിക ചുമതല. സെക്രട്ടറി കഴിഞ്ഞ ആഴ്ച അവധിയിൽ പ്രവേശിച്ചു. നിലവിൽ ഈ സാമ്പത്തിക വർഷത്തെ മൂന്ന് മാസത്തെ പെൻഷൻ ഫണ്ട് സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലുണ്ടായ കാലതാമസത്തെ തുടർന്നാണ് 636 തൊഴിലാളികൾക്ക് പെൻഷൻ മുടങ്ങിയത്.

 ഖാദി തൊഴിലാളി പെൻഷൻ
500 രൂപ മുതൽ 900 രൂപ വരെയുള്ള പെൻഷനാണ് ബോർഡ് നൽകുന്നത് .
10 വർഷം ഖാദി മേഖലയിൽ ജോലി ചെയ്തവർക്ക് 500 രൂപ. സർവീസ് കാലയളവ് കൂടുന്ന പ്രകാരം ഇത് 900 രൂപ വരെയാകും.


''പെൻഷൻ കുടിശിക വിതരണം വൈകുന്നത് സംബന്ധിച്ച് അധികൃതരെ സമീപിച്ചപ്പോൾ പത്തിനകം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. നിലവിൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പദവി ഏറ്റെടുക്കാതെ സെക്രട്ടറി അവധിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ പുതിയ ഉത്തരവ് സർക്കാർ തലത്തിലുണ്ടാവണം. അതുമല്ലെങ്കിൽ താത്കാലിക ചുമതല നൽകണം. ''

സോണി കോമത്ത്
ചെയർപേഴ്സൺ
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ