Sunday, 23 July 2017 6.16 AM IST
ദിലീപിനായി ഓൺലെെൻ ക്വട്ടേഷനെടുത്ത പി.ആർ. ഏജൻസിയെ പൊലീസ് കണ്ടെത്തി
July 16, 2017, 12:07 am
കൊച്ചി: ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കിയ പി.ആർ. ഏജൻസിയെ അന്വേഷണസംഘം കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നാണ് വിവരം.

ദിലീപ് അറസ്‌റ്റിലായി ദിവസങ്ങൾക്ക് ശേഷം സഹതാപമുണർത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ ഒരുപാടെത്തി. കേട്ടിട്ടില്ലാത്ത ഓൺലൈൻ പത്രങ്ങൾ ഇതിനായി പിറക്കുകയും ചെയ്‌തു. പ്രത്യേകസംഘമാണ് പി.ആർ. ഏജൻസിയെ കണ്ടെത്തിയത്. ആരാണ് ദിലീപിന് അനുകൂലമായി വാർത്ത നൽകാൻ കരാർ നൽകിയതെന്നാണ് പ്രധാന അന്വേഷണം.

അതേസമയം, യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ ജൂലായ് 25 വരെ റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഉച്ചയോടെ പ്രോസിക്യൂഷൻ കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ മുദ്രവച്ച കവറിൽ സമർപ്പിച്ചു. ഫോണിനായി അദ്ദേഹത്തിന്റെ വസതിയിലടക്കം റെയ്ഡ് നടത്തി വരികയാണെന്നും, പൊലീസിന് ഫോൺ ലഭിച്ചാൽ കൃത്രിമം കാട്ടി തെളിവുണ്ടാക്കുമെന്ന ആശങ്കയുള്ളതിനാലാണ് കോടതിയിൽ സമർപ്പിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ