Saturday, 22 July 2017 8.18 AM IST
സോഹൻ റോയ് ഐ.എ.ടി.എ.എസ് അംഗം
July 17, 2017, 6:30 am
കൊച്ചി: ഇന്റർനാഷണൽ അക്കാഡമി ഒഫ് ആർട്സ് ആൻഡ് സയൻസസ് (ഐ.എ.ടി.എ.എസ്) അംഗമായി ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് തിരഞ്ഞെടുക്കപ്പെട്ടു. മറൈൻ, മെഡിക്കൽ, സിനിമാ മേഖലയിലേതുൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമരംഗത്തെ നിസ്‌തുലമായ സംഭാവനകൾ പരിഗണിച്ചാണ് അംഗത്വം.
സോഹൻ റോയ് സംവിധാനം ചെയ്‌ത 'ഡാം 999" എന്ന ഹോളിവുഡ് ചിത്രം നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച് ഓസ്‌കാർ നോമിനേഷനുകളും നേടിയിരുന്നു. ഓസ്‌കാർ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക് ഡാം999 തിരക്കഥ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡ്യുവൽ 4കെ മൾട്ടിപ്ളക്സുകളും കുറഞ്ഞ സ്ഥലത്ത് 4കെ അറ്റ്മോസ് ഹോം സിനിമകളും നിർമ്മിക്കുന്നതിൽ നേട്ടങ്ങൾ സ്വന്തമാക്കിയ ആൾ കൂടിയാണ് സോഹൻറോയ്. മദ്ധ്യേഷ്യയിലെ ശക്തരും സ്വാധീനശേഷിയുള്ളവരുമായ നേതാക്കളുടെ ഫോർബ്സ് മിഡിൽ ഈസ്റ്റ് 2017 പട്ടികയിൽ സോഹൻറോയ് ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമാ വ്യവസായത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇൻഡിവുഡിന്റെ സ്ഥാപക ഡയറക്‌ടറുമാണ് അദ്ദേഹം. 10000 4കെ മൾട്ടിപ്ളക്സുകൾ, ഒരു ലക്ഷം 4കെ/2കെ അറ്റ്മോസ് ഹോംതിയേറ്ററുകൾ, ഫിലിം സ്റ്റുഡിയോകൾ തുടങ്ങിയ പദ്ധതികളാണ് ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്. ഉടനെ സംപ്രേഷണം തുടങ്ങുന്ന സിനിമാ കേന്ദ്രീകൃതമായ ഇൻഡിവുഡ് ടി.വി. ചാനലാണ് മറ്റൊരു സംരംഭം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ