ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
July 20, 2017, 1:39 am
കൊച്ചി : നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ പരിഗണിക്കും. യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജൂലായ് പത്തിനാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണയായി നാലുദിവസം ദിലീപിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി ജൂലായ് 25 വരെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 17 ന് നൽകിയ ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ നിർദേശിച്ചാണ് സിംഗിൾബെഞ്ച് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ