Sunday, 23 July 2017 6.15 AM IST
പൾസറിനെതിരെ പുതിയ കേസ്
July 18, 2017, 12:55 am
സ്വന്തം ലേഖകൻ
കൊച്ചി: ഒരു പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് നടപടി. 2011 ൽ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന സിനിമയുടെ ഭാഗമായാണ് നടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഈ സമയം സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. ഇയാൾ അറിയാതെ കുമ്പളത്തുള്ള റമദാ റിസോർട്ടിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഷൂട്ടിംഗിന് എത്തണമെന്നും മറ്റൊരാളെക്കൊണ്ട് അറിയിച്ചു. ഇതനുസരിച്ചാണ് നടി കൊച്ചിയിലെത്തിയത്. എന്നാൽ കാറിൽ സഞ്ചരിക്കുന്നതിനിടെ സംശയം തോന്നിയ നടി സിനിമാരംഗത്തുള്ള ഭർത്താവിനെ വിളിച്ചു. ഇയാൾ ജോണി സാഗരികയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിക്കൊണ്ടുപോകൽ പാളിയത്. റമദാ ഹോട്ടലിനു മുൻപിൽ നടിയെ ഇറക്കിവിട്ട് സുനി രക്ഷപ്പെട്ടു. പിന്നീട് ഇവരെ ബി.ടി.എച്ച് ഹോട്ടലിലേക്ക് മാറ്റി. ഈ നടിക്കൊപ്പം മറ്റൊരു യുവനടി എത്തുമെന്നാണ് സുനി കരുതിയിരുന്നത്. ഇവരെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അവർ ഒഴിവായ വിവരം അറിഞ്ഞിരുന്നില്ല.
യുവനടിയെ തട്ടിക്കൊണ്ട പോയ കേസിൽ സുനി അറസ്റ്റിലായതോടെ ഈ സംഭവം പുറത്ത് വന്നിരുന്നു. ഇന്നലെ ജോണി സാഗരികയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ