2.30 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി, അഞ്ച്പേർ അറസ്റ്റിൽ
July 23, 2017, 12:33 am
കൊച്ചി: രണ്ട്‌ കോടി 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ചംഗ സംഘത്തെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തു. നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. നിരോധിച്ച നോട്ടിന്റെ മൂല്യമായ ഒരുകോടി രൂപയ്ക്ക് 25 ലക്ഷം രൂപ കൈപ്പറ്റുന്നതിനിനാണ് സംഘം കൊച്ചിയിലെത്തിയത്. കുണ്ടന്നൂരിലെ ഒരു ആശുപത്രിക്ക് സമീപത്ത് നിന്ന് തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് പിടിയിലായതോടെയാണ് സംഘം കുടുങ്ങിയത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ