Tuesday, 22 August 2017 10.17 PM IST
കൊച്ചിൻ ഡ്യൂട്ടീഫ്രീ: മെഗാ സമ്മാനംനിലമ്പൂർ സ്വദേശിക്ക്
August 11, 2017, 5:57 am
നെടുമ്പാശേരി: സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടീഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ഉപഭോക്തക്കൾക്കായി നടത്തിയ നറുക്കെടുപ്പിലെ മെഗാസമ്മാനമായ നിസാൻ കാറിന് നിലമ്പൂർ സ്വദേശിയായ ഷാജി ആലുങ്കൽ അർഹനായി. സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ കാറിന്റെ താക്കോൽ കൈമാറി. ടെർമിനൽ ത്രീയിൽ നടന്ന ചടങ്ങിൽ കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ പി.ജെ. ഡേവിഡ്, എയർപോർട്ട് ഡയറക്‌ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ.എം. ഷബീർ, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ഡ്യൂട്ടീഫ്രീ അസിസ്‌റ്റന്റ് ജനറൽ മാനേജർ ജേക്കബ് ടി. എബ്രഹാം, രവിചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് - മേയ് മാസങ്ങളിൽ ഷോപ്പിംഗ് നടത്തിയവർക്കായി മുഖ്യവിതരണക്കാരായ ഡിയാജിയോയുടെ സഹകരണത്തോടെയാണ് സമ്മാനപദ്ധതി നടപ്പാക്കിയത്. ഓണം സീസണിൽ 330 ഗ്രാം സ്വർണം, നിസാൻ കാർ എന്നിങ്ങനെ വൻസമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പെർഫ്യൂമുകൾക്ക് 20 ശതമാനം, വാച്ചുകൾക്ക് 10 ശതമാനം, ചോക്ളേറ്റുകൾക്ക് 50 ശതമാനം എന്നിങ്ങനെ ഡിസ്‌കൗണ്ടുകളും ലഭിക്കും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ