യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
September 10, 2017, 1:06 am
പറവൂർ: യുവാക്കളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര സ്വദേശികളായ കൊച്ചുകടവിൽ വീട്ടിൽ മജീഷ് മുരുകൻ (32), തോണ്ടൽ പാലത്തിന് സമീപം തച്ചേരി വീട്ടിൽ രജീന്ദ്രനാഥ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയായ ചാത്തനാട്ട്പറമ്പിൽ ഡിനി എന്ന് വിളിക്കുന്ന ഡിനിമോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ അഞ്ചുവഴി ഭാഗത്ത് അയ്യങ്കാളി ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതിന്റെ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിപാടിക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന സതീഷിനെയും അമലിനെയും ബൈക്കിൽ പിന്തുടർന്ന് എത്തി കുത്തുകയായിരുന്നു. രണ്ടു പ്രതികളും തൃശൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ എം.കെ. മുരളി, എസ്.ഐ ഇ.വി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ