Thursday, 21 September 2017 8.48 AM IST
അഞ്ച് ബാഡ്മിന്റൺ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും
September 12, 2017, 12:29 am
കൊച്ചി: ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്തെ അഞ്ചു കേന്ദ്രങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡോ. ഡോ. ഹിമാന്ത ബിശ്വ ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കുക.
ഇതിനായി എട്ടേക്കർ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയയ്ക്കും. അടുത്ത ജനുവരിയിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ സെന്റർ തുടങ്ങുന്ന സ്ഥലങ്ങൾ തീരുമാനിക്കും. നിലവിൽ രാജ്യത്ത് ഒരിടത്തും അസോസിയേഷന് സ്വന്തമായി പരിശീലന കേന്ദ്രങ്ങളില്ല. താരങ്ങൾക്ക് അത്യാധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. വിദേശസ്വദേശ കോച്ചുമാരുടെ സേവനവും ഉറപ്പുവരുത്തും.
സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകൾ ഈ വർഷം മുതൽ കൂടുതൽ പ്രാധാന്യത്തോടെ സംഘടിപ്പിക്കും. നവംബർ ഒന്നു മുതൽ ഏഴു വരെ നാഗ്പൂരിൽ നടക്കുന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്‌വാൾ, പി.വി. സിന്ധു ഉൾപ്പെടെ താരങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തും.
ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിന്റെ പ്രൈസ് മണി ഒരു കോടിയായി ഉയർത്തും. നിലവിൽ ഫൈനലിസ്റ്റുകൾക്ക് മാത്രമായി പത്തു ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. ഇത്തവണ പ്രീക്വാർട്ടർ മുതൽ 50000 രൂപ മുതൽ പത്തു ലക്ഷം രൂപ വരെയായിരിക്കും. ജൂനിയർ താരങ്ങൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും. ഇത്തവണ സായിയുടെ സഹകരണത്തോടെ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന നാലു ദേശീയ ജൂനിയർ ക്യാമ്പുകളിൽ ഒന്ന് കൊച്ചിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ