Thursday, 21 September 2017 8.50 AM IST
ബി.എ.ഐ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രകാശ് പദുക്കോണിന്
September 12, 2017, 12:30 am
കൊച്ചി: ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം കൊച്ചിയിൽ പ്രഖ്യാപിച്ചു. പ്രഥമ അവാർഡ് മുൻ ലോക ഒന്നാം നമ്പർ താരവും പ്രമുഖ പരിശീലകനുമായ പ്രകാശ് പദുക്കോണിന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ. ഹിമാന്ത ബിശ്വ ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തു ലക്ഷം രൂപയാണ് അവാർഡ് തുക. ഇന്ത്യൻ ബാഡ്മിന്റൺ രംഗത്ത് പ്രകാശ് പദുക്കോണിന്റെ അമൂല്യ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നത്. ബാഡ്മിന്റൺ രംഗത്ത് മികവുകൾ പരിഗണിച്ച് എല്ലാ വർഷവും ഒരു വ്യക്തിക്ക് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ