Thursday, 21 September 2017 8.49 AM IST
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഉടൻ തുടങ്ങും
September 8, 2017, 12:58 am
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഉടൻ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്‌ലൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തിയായിരിക്കും ആദ്യഘട്ട ക്യാമ്പ്. ലീഗിന് മുമ്പായി വിദേശ താരങ്ങൾ ടീമിനൊപ്പം ചേരും. സ്‌പെയിനിലായിരിക്കും ഇത്തവണ ടീമിന്റെ വിദേശ പരിശീലനം. കൊച്ചി അണ്ടർ17 ലോകകപ്പ് വേദിയായതിനാൽ പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നും അണ്ടർ17 ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകൾ വിട്ടുകിട്ടാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എൽ മൂന്നു സീസണുകൾ കഴിഞ്ഞെങ്കിലും ടീം മാനേജ്‌മെന്റിന് ഇതു വരെ ലാഭമുണ്ടാക്കാനായിട്ടില്ല. ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാൻ പോലും ഇനിയും അഞ്ചു വർഷത്തോളമെങ്കിലും എടുക്കും. എങ്കിലും ഫുട്‌ബോളിന്റെ വികസനത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ ടീം ഉടമകൾ സന്നദ്ധരാണ്. കേരളത്തിലെ ഗ്രാസ്‌റൂട്ട് പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകൻ റെനി മ്യൂളസ്റ്റീനിന് മാഞ്ചസ്റ്റർ പോലുള്ള ക്ലബ്ബുമായുള്ള ബന്ധമാണ് ഇത്തവണ ടീം തെരഞ്ഞെടുപ്പ് സുഗമമാക്കിയത്. നല്ല താരങ്ങളെ കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ഇത്തവണ യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീം സി.ഇ.ഒ വരുൺ ത്രിപുരാനേനി, സഹ പരിശീലരൻ തങ്‌ബോയി സിംഗ്തോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന ആറൻമുള വള്ളംകളിക്ക് ആവേശം പകരാൻ ബ്ലാസ്റ്റേഴ്‌സിന്റെ പേര് ആലേഖനം ചെയ്ത് പ്രത്യേകം തയ്യാറാക്കിയ ബോട്ടിൽ താരങ്ങൾക്കൊപ്പം മൂവരും പങ്കെടുക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ