Friday, 22 September 2017 6.25 AM IST
ഉപാസി സമ്മേളനം ഇന്ന് കൂനൂരിൽ
September 12, 2017, 7:49 pm
കൊച്ചി: ദക്ഷിണേന്ത്യയിലെ തോട്ടമുടമകളുടെ സംഘടനയായ ഉപാസിയുടെ 124-ാമത് വാർഷിക സമ്മേളനം തമിഴ്നാട്ടിലെ കൂനൂരിൽ ഇന്നാരംഭിക്കും. തേയില, കാപ്പി, റബർ മേഖലകളുമായി ബന്ധപ്പെട്ട പ്രത്യേക യോഗവും നാളെ അവസാനിക്കുന്ന സമ്മേളനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കൂനൂർ ഗ്ളെൻഗോവിലെ ഉപാസി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായമന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി, കർഷകക്ഷേമ പഞ്ചായത്തീരാജ് മന്ത്രി പർസോട്ടംഭായിറൂപ്പല മുഖ്യാതിഥിയാകും. രാവിലെ 10 ന് നടക്കുന്ന പ്രത്യേക യോഗത്തിൽ തേയില, കാപ്പി, റബർ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ഉപാസി പ്രസിഡന്റ് ഡി. വിനോദ് ശിവപ്പ അറിയിച്ചു.
നാളെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പുകളിലെയും കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. തോട്ടം മേഖലയിലെ ആധുനിക സാങ്കേതികവിദ്യകൾ സംബന്ധിച്ച പ്രദർശനവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ