Thursday, 21 September 2017 10.46 AM IST
ഡി.ജെ പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന മൂന്നംഗസംഘം പിടിയിൽ
September 13, 2017, 12:24 am
ആലുവ: വിനോദ സഞ്ചാര മേഖലകളിലെ ഡി.ജെ പാർട്ടികളിൽ സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും എത്തിച്ചിരുന്ന മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി. തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തിൽ സുരേഘ് സുരേന്ദ്രൻ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടിൽ ഗോവിന്ദ് വേണുഗോപാൽ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയിൽ വിഗ്നേഷ് (25) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകനാണ് സുരേഘ്.
തിങ്കളാഴ്ച വൈകിട്ട് 140 മില്ലിഗ്രാം എൽ.എഫ്.ഡി സ്റ്റാമ്പുമായി സുരേഘാണ് ആദ്യം കുടുങ്ങിയത്. തൃപ്പൂണിത്തുറ വടക്കേകോട്ട വാതിലിനു സമീപം പെട്രോൾ പമ്പിനു സമീപം ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചു. ഇരുമ്പനം ജംഗ്ഷനിൽ നിന്ന് ഗോവിന്ദ് വേണുഗോപാലിനെ പിടികൂടുമ്പോൾ 2.74 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് കൈയിലുണ്ടായിരുന്നു. മരട് ഭാഗത്ത് നിന്നാണ് വിഗ്നേഷിനെ 130 മില്ലിഗ്രാം മയക്കുമരുന്നു സ്റ്റാമ്പുകളും 15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
എം.ഡി.എം.എ മയക്കുമരുന്ന് ഒരു ഗ്രാമിന് 13,000 രൂപ വിലവരും. ഇത് അരഗ്രാമും എൽ.എഫ്.ഡി 20 മില്ലിയിൽ കൂടുതലും കൈയിലുണ്ടെങ്കിൽ ജാമ്യം ലഭിക്കില്ല. 22 മില്ലി ഉപയോഗിച്ചാണ് സ്റ്റാമ്പ് ഉണ്ടാക്കുന്നത്. ഇതിന് 2,300 രൂപയാകും.
കൊച്ചിയിലും വാഗമണിലും സൂര്യനെല്ലിയിലും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്പന. കൊച്ചിയിലെ നിശാപാർട്ടികൾക്കും മയക്കു മരുന്നുകൾ എത്തിച്ചു നൽകാറുണ്ട്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നുമാണ് വൻതോതിൽ ഇവർ ചരക്ക് വാങ്ങുന്നത്. ഇരട്ടിവിലയ്ക്കാണ് കച്ചവടം. ഫേസ്ബുക്ക് കൂട്ടായ്മ തന്നെ ഇതിനായി ഉണ്ടായിരുന്നു. സംഘത്തിലെ മറ്റു പല പ്രമുഖരും ഉടൻ പിടിയിലാകുമെന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണൻ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ