Wednesday, 20 September 2017 12.25 AM IST
ഹോംസോൾ തെയ്യംപാട്ടിൽ 15ന് കൊച്ചിയിൽ തുറക്കും
September 14, 2017, 5:22 am
കൊച്ചി: വൈവിദ്ധ്യമാർന്ന ലൈഫ്സ്‌റ്റൈലുകൾക്കായി ഫർണിച്ചർ മാൾ തെയ്യംപാട്ടിൽ ഗ്രൂപ്പ് കൊച്ചിയിൽ തുറക്കുന്നു. 'ഹോം സോൾ തെയ്യംപാട്ടിൽ" എന്ന മാൾ ഇടപ്പള്ളി ലുലു മാളിന് സമീപം പത്തടിപ്പാലത്ത് ഏഴ് നിലകളിലായാണ് ആരംഭിക്കുന്നത്. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഫർണിച്ചർ ഹോം സോളിൽ ലഭിക്കും.
15ന് രാവിലെ പത്തിന് മന്ത്രി കെ.ടി. ജലീൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചേർന്ന് ഹോം സോൾ ഉദ്ഘാടനം ചെയ്യും. ഓരോ നിലകളും ഓരോ പേരിലാണ് രൂപകല്‌പന ചെയ്തിരിക്കുന്നത്. ഒപുലെൻസ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഹോംവേൾഡ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും എൻഹാൻസ് ഒ. രാജഗോപാൽ എം.എൽ.എയും ക്രിയേറ്റർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ചർ കൊച്ചി കേന്ദ്രം ചെയർമാൻ വി.എൻ. രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.
വീടുകൾക്കും ഫ്ളാറ്റുകൾക്കും ഓഫീസുകൾക്കും ആവശ്യമായ ഫർണിച്ചറിന്റെ വൻശ്രേണി ഒരുക്കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഷാനിബ് ഷറഫുദ്ദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗുണനിലവാരമുള്ള സാധാരണ ഫർണിച്ചർ മുതൽ ആഡംബര ഫർണിച്ചർ വരെ ഏവർക്കും സ്വീകാര്യമായ വിലയിൽ ലഭിക്കും. സ്വദേശ, വിദേശ ബ്രാൻഡുകളും ഒരുക്കിയിട്ടുണ്ട്. തെയ്യംപാട്ടിൽ ഗ്രൂപ്പ് ഇന്ധനം- ഊർജം,ജുവലറി, റിയൽ എസ്റ്റേറ്റ്, ടയർ ചില്ലറ വില്‌പന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.
ഡയറക്‌ടർമാരായ അബ്‌ദു റഹിമാൻ സി.പി., നജാദ് അബ്‌ദു റഹിമാൻ, ജസീം പി.എസ്., സെയ്‌ത് മൊഹമ്മദ്, ദിലീപ്കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ