Thursday, 21 September 2017 11.23 PM IST
നാദിർഷ ഹാജരാകണം, അറസ്റ്റ് പാടില്ല
September 14, 2017, 2:39 am
നിയമകാര്യ ലേഖകൻ
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ സംവിധായകൻ നാദിർഷ സെപ്തംബർ 15 രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യ ഹർജി സെപ്തംബർ 18 ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാവില്ല.
ഇന്നലെ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അദ്ദേഹം നിലവിൽ പ്രതിയല്ലെന്നും അറസ്റ്റു ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ബോധിപ്പിച്ചു. നാദിർഷയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വസ്തുതകളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ഹാജരാകാൻ നിർദേശിച്ചതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ തുടർ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


 സിനിമാ തിരക്കഥയോ ?
ഹർജി പരിഗണിക്കുന്നതിനിടെ, നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നീളുന്നതു ചൂണ്ടിക്കാട്ടി പൊലീസിനെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുന്നു. ഒാരോ മാസവും ഒാരോരുത്തരെ വീതം ചോദ്യം ചെയ്യുകയാണോ? ഏഴു മാസമായിട്ടും അന്വേഷണം എവിടെയും എത്തിയില്ലേ ? ഇതെന്താ കേസന്വേഷണമോ സിനിമാ തിരക്കഥയോ? ഹൈക്കോടതി ചോദിച്ചു. അന്വേഷണം രണ്ടാഴ്‌ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. ഹെൽമെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നത് പിടിക്കലുമൊക്കെയാണ് പൊലീസിന്റെ ജോലി. ക്രിമിനൽ കേസന്വേഷണമില്ല. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുന്നില്ല. - ഹൈക്കോടതി വാക്കാൽ പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ