Thursday, 21 September 2017 10.39 AM IST
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ
September 14, 2017, 2:45 am
കൊച്ചി : തലശേരി ഫസൽ വധക്കേസിൽ പ്രതിയായ സി.പി.എം നേതാവ് കാരായി രാജന് കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകിയതു ദുരുപയോഗം ചെയ്തതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സി.ബി.ഐ എറണാകുളത്തെ സി.ബി.ഐ കോടതിയിൽ ഹർജി നൽകി.
കണ്ണൂർ ജില്ലാ പഞ്ചായത്തംഗമായ കാരായി രാജന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ സെപ്തംബർ 10,11 തീയതികളിൽ കണ്ണൂരിലേക്ക് പോകാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കാരായി രാജൻ കോടതി നിർദേശം ലംഘിച്ച് തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ രണ്ടു മണിക്കൂറിലേറെ സമയം കാരായി രാജൻ ഉണ്ടായിരുന്നു. ഫസൽ വധക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് തലശേരി മുനിസിപ്പൽ സ്റ്റേഡിയം. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവു നൽകിയത് ജില്ലാ പഞ്ചായത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണെന്നും ഇതു ലംഘിച്ച് കാരായി രാജൻ ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്നും സി.ബി.ഐയുടെ ഹർജിയിൽ പറയുന്നു. അടുത്ത ദിവസം കോടതി ഹർജി പരിഗണിക്കും.
.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ