Saturday, 21 October 2017 9.24 PM IST
ജി.എസ്.ടിയിൽ കൂടുതൽ ഇളവുകൾ നൽകും: ബീഹാർ ഉപമുഖ്യമന്ത്രി
October 12, 2017, 7:14 pm
പ്രത്യേക ലേഖകൻ
 സമവായമുണ്ടായാൽ പെട്രോളിയത്തിനും ജി.എസ്.ടി
 ജി.എസ്.ടി കൗൺസിൽ നവംബർ 9, 10 തീയതികളിൽ

കൊച്ചി: ചെറുകിട നിർമാണ വാണിജ്യ വ്യാപാരരംഗങ്ങളിലെ നികുതിദായകർക്ക് ചരക്കുസേവന നികുതിയിൽ കൂടുതൽ ഇളവുകളും ആശ്വാസവും നൽകുമെന്ന് ജി.എസ്.ടി കൗൺസിൽ അംഗവും ബീഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽകുമാർ മോദി പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തിന് നിശ്ചയിച്ചതിലുമേറെ നികുതി ഈടാക്കുന്നത് തടയും. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ സമവായത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ജി.എസ്.ടി കൗൺസിലിന്റെ അടുത്തയോഗം നവംബർ 9, 10 തീയതികളിൽ ഗോഹത്തിയിൽ ചേരും. നികുതിനിരക്ക് കുറയ്ക്കുന്നത് ഉൾപ്പെടെ തീരുമാനങ്ങൾ യോഗത്തിലുണ്ടാകും. ജി.എസ്.ടി പരിധിയിൽ വരുന്ന വസ്തുക്കളിൽ 82 ശതമാനത്തിനും 18 ശതമാനമോ അതിന് താഴെയോ ആണ് നികുതി നിരക്ക്. 28 ശതമാനം വസ്തുക്കൾക്കാണ് 28 ശതമാനം നികുതിയുള്ളത്.
ഹോട്ടൽ ഭക്ഷണത്തിന് വില കുറയണം
ജി.എസ്.ടി നടപ്പാക്കുമ്പോൾ ഹോട്ടൽ ഭക്ഷണത്തിന് വില കുറയേണ്ടതാണ്. ഗുണം ഉപഭോക്താക്കൾക്ക് നൽകാൻ ഹോട്ടലുകളിൽ പലതും തയ്യാറായിട്ടില്ല. ഒരു കോടിയിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾ അഞ്ചുശതമാനം നികുതി നൽകിയാൽ മതി. എന്നാൽ, പലയിടത്തും 18 ശതമാനം വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കും. 18 ശതമാനം നികുതി അധികമാണെന്ന പരാതി ഉയർന്നിട്ടുണ്ട്. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം നികുതി കുറയ്ക്കുന്നത് ചർച്ചചെയ്യും.

 സമവായമെങ്കിൽ പെട്രോളിനും ജി.എസ്.ടി
പെട്രോളിയം ഉല്പന്നങ്ങളെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ജി.എസ്.ടി എൻപവർ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഏത് നിരക്ക് വേണമെന്നതാണ് പ്രശ്നം. സംസ്ഥാനങ്ങൾ സമവായത്തിലെത്തിയാൽ നിയമഭേദഗതിയിലൂടെ പെട്രോളിയം ഉല്പന്നങ്ങളെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കഴിയും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ