Saturday, 21 October 2017 9.20 PM IST
മഹീന്ദ്രയുടെ പുതിയ കെ. യു. വി 100 എൻ. എക്സ്. ടി വിപണിയിൽ
October 12, 2017, 7:13 pm
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നവീകരിച്ച കെ. യു. വി 100 എൻ. എക്സ്. ടി വിപണിയിൽ എത്തി. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് 40 പരിഷ്കാരങ്ങൾ വരുത്തിയാണ് പുതിയ പതിപ്പിനെ ജനങ്ങളിൽ എത്തിക്കുന്നതെന്ന് കമ്പനിയുടെ സീനിയർ ജനറൽ മാനേജർ ( സെയിൽസ്) രാജേഷ് ബസീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും ചെറിയ മോഡലായ കെ. യു. വി 100 എൻ എക്സ് . ടിക്ക് കെ 2, കെ 2പ്ളസ്, കെ 4 പ്ളസ്, കെ 6 പ്ളസ് , കെ 8 എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുള്ള ചെറു എസ്. യു. വിക്ക് 5, 6 സീറ്റ് ഓപ്ഷനുമുണ്ട്. കൊച്ചി എക്സ് ഷോറൂം വില 4.48 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
ഇന്നത്തെ ഉപഭോക്താക്കൾ രൂപഭംഗിയോടൊപ്പം അധികമൂല്യവും ആധുനിക സൗകര്യങ്ങളുമാണ് ആഗ്രഹിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്താൻ പുതിയ കെ. യു. വി 100 എൻ. എക്സ്. ടിയ്ക്ക് കഴിയുമെന്ന് രാജേഷ് ബസീൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി സെയിൽസ് ജനറൽ മാനേജർ ഇ. എസ് സുരേഷ്‌കുമാറും പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ