Saturday, 21 October 2017 9.21 PM IST
ടൈകോൺ കേരള കൊച്ചിയിൽ
October 12, 2017, 7:14 pm
കൊച്ചി: സംരംഭകരുടെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ട് ടൈ കേരള സംഘടിപ്പിക്കുന്ന ടൈകോൺ കേരള - 2017 നവംബർ 10, 11 തിയതികളിൽ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. ആയിരത്തിലേറെ സംരംഭകരും വ്യവസായരംഗത്ത് വൻവിജയം നേടിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
സംരംഭകത്വം സംബന്ധിച്ച് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കൈമാറി യുവസംരംഭകരെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്സ് (ടൈ) ഭാഗമായ ടൈ കേരള പ്രസിഡന്റ് രാജേഷ് നായർ പറഞ്ഞു. മെന്റിംഗ്, നെറ്റ്‌വർക്കിംഗ്, എഡ്യുക്കേഷൻ, ഇൻക്യൂബേറ്റിംഗ്, ഫണ്ടിംഗ് എന്നീ മാർഗങ്ങളെക്കുറിച്ച് പ്രമുഖർ ക്ളാസുകൾ നൽകും. കേരളത്തിലെ സാഹചര്യങ്ങളിൽ സംരംഭങ്ങൾ വിജയിപ്പിക്കാനുള്ള ചർച്ചകളും നടത്തും. സംരംഭകർ, വ്യവസായികൾ, മൂലധന നിക്ഷേപകർ, വിദ്യാഭ്യാസ വിചക്ഷണർ, മാനേജ്മെന്റ് വിദഗ്ദ്ധർ തുടങ്ങി നൂറിലേറെപ്പേർ സംസാരിക്കും.
സംരംഭകൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 0484 4015752, 3248735. www.tieconkerala.org, infotieconkerala.org
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ