Thursday, 23 November 2017 8.19 PM IST
യു.എൻ.എ : ദേശീയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
November 15, 2017, 12:05 am
കൊച്ചി: ദേശീയ തൊഴിലാളി സംഘടനയായി രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി 13 സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അഖിലേന്ത്യാ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി. കൊച്ചിയിൽ നടന്ന അഖിലേന്ത്യാ പ്രവർത്തക സംഗമം 102 അംഗ കമ്മിറ്റിയെയും 26 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 25 ന് ഡൽഹിയിൽ നടത്താനും തീരുമാനിച്ചു.
മറൈൻഡ്രൈവിൽ നടന്ന സംഗമം യു.എൻ.എ അദ്ധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.വി . സുദീപ് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ ഭാരവാഹികളായി ജാസ്മിൻഷാ (പ്രസിഡന്റ്), റിൻസ് ജോസഫ് (വർക്കിംഗ് പ്രസിഡന്റ്), എം.വി. സുദീപ് (ജനറൽ സെക്രട്ടറി), ടി.സി. ജിബിൻ (വർക്കിംഗ് സെക്രട്ടറി), അനീഷ് മാത്യു (ട്രഷറർ), ജോൾഡിൻ ഫ്രാൻസിസ് (കോ ഓർഡിനേറ്റർ), മാത്യു കെ. ജോൺ, ഹാരിസ് മണലുംപാറ, ടിന്റു സോമൻ (വൈസ് പ്രസിഡന്റുമാർ), ജിഷ ജോർജ്, ആരതി ജാദവ്, ദീപ്ശിഖ സിംഗ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
യു.എൻ.എയുടെ ആറാം സംസ്ഥാന സമ്മേളനം മറൈൻഡ്രൈവിൽ ഇന്ന് രാവിലെ 10 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ഷിബു ബേബിജോൺ മുഖ്യാതിഥിയാകും. പൊതുസമ്മേളനവും യു.എൻ.എ ആറാം സ്ഥാപകദിനാഘോഷവും നാളെ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ