Thursday, 23 November 2017 8.21 PM IST
സേവനം ഗുരുഭവനം പദ്ധതിക്ക് തുടക്കമായി
November 15, 2017, 12:32 am
കൊച്ചി: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം സെന്റർ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുഭവനം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം പൂത്തോട്ടയിൽ കെ.വി.തോമസ് എം.പി നിർവഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ ഗുരുഭവന സമർപ്പണവും സേവനം യു.എ.ഇ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ താക്കോൽദാനവും നിർവഹിച്ചു. സുഗതൻ മംഗലശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ഉദയംപേരൂർ പ്രസിഡന്റ് ജോൺ ജേക്കബ്ബ്, പുത്തൻകാവ് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എ.എൻ.മണിയപ്പൻ, തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിവികാരി ഫാ. ജോൺ പുതുവ, പഞ്ചായത്ത് അംഗങ്ങളായ റീന രവീന്ദ്രൻ, ജയ കേശവദാസ്, സേവനം അജ്‌മാൻ സെക്രട്ടറി ബേബി വള്ളാന്തറയിൽ, മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
ആട്ടുവെളിയിൽ ഷാജിക്ക് താക്കോൽ നൽകിയാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. 14 ജില്ലകളിൽ നിന്നുള്ള ഓരോ നിർദ്ധന കുടുംബത്തിനും വീട് വച്ച് നൽകുന്നതാണ് ഗുരുഭവനം പദ്ധതി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ