കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി തള്ളി
December 7, 2017, 1:24 am
കൊച്ചി : കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നടത്താൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറിയും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റുമായ അനിൽ തോമസ് നൽകിയ ഹർജി നിലനിൽക്കില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. പാർട്ടി ഭരണഘടന അനുസരിച്ച് സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. ജനുവരി ആദ്യ വാരം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പട്ടിക നൽകാനും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹർജി പാഴ്‌വേലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2010 മേയിലാണ് കോൺഗ്രസിൽ അവസാനമായി സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ഭരണഘടനാ പ്രകാരം അഞ്ച് വർഷത്തിനുശേഷം സമിതികൾ പുന: സംഘടിപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ അംഗത്വ വിതരണമല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളിലും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളിലും പോളിംഗ് ഒാഫീസർമാരെയോ ബ്ളോക്ക് റിട്ടേണിംഗ് ഒാഫീസർമാരെയോ നിയമിച്ചിട്ടില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ പദവികൾ വീതം വെക്കാനാണിതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുകുൾ വാസ്‌നിക്, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയവരാണ് എതിർ കക്ഷികൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ