പെണ്ണുങ്ങൾ സ്വസ്ഥമായിട്രെയിൻ യാത്ര ചെയ്തോട്ടെ
January 7, 2018, 12:10 am
കൊച്ചി: വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിലെന്ന് ഊറ്റംകൊള്ളുന്ന നമുക്ക് നാണിക്കാൻ ഇതാ ഒരു കണക്ക്. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്ന കാര്യത്തിൽ കേരളവും തമിഴ്നാടും ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ വളരെ മുന്നിൽ.
17 സോണുകളുള്ള ഇന്ത്യൻ റെയിൽവേയിൽ ദക്ഷിണ സോണിലാണ് ആകെ സ്ത്രീപീഡന കേസിൽ 20 ശതമാനവും 2014നും 16നുമിടെ രജിസ്റ്റർ ചെയ്തത്. മുംബയ് ആസ്ഥാനമായ സെൻട്രൽ റെയിൽവേയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന കുറച്ച് കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
അതേസമയം, കേരളത്തിലെ ട്രെയിൻ യാത്ര സ്ത്രീ സൗഹൃദമല്ലെന്ന് തീർത്ത് പറയാനാവില്ലെന്നാണ് റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ പക്ഷം. യാത്രയ്ക്കിടെ ആരെങ്കിലും ശല്യം ചെയ്താൽ പരാതിപ്പെടാൻ മലയാളി പെണ്ണുങ്ങൾ ധൈര്യത്തോടെ മുന്നോട്ട് വരും. എന്നാൽ, ഉത്തരേന്ത്യൻ സ്ത്രീകൾ ഭയന്ന് സഹിക്കുകയാണ് പതിവ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലയിൽ. ജനറൽ കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും ദക്ഷിണ റെയിൽവേയിലാണ് വളരെ കൂടുതൽ.

ട്രെയിനിലെ സ്ത്രീപീഡനം
982: 2014 മുതൽ 2016 വരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ
206: ദക്ഷിണ റെയിൽവേയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ
128: സെൻട്രൽ റെയിൽവേയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ

വിളിക്കൂ, 182ൽ
ട്രെയിൻ യാത്രയ്ക്കിടെ ശല്യം നേരിട്ടാൽ സ്ത്രീകൾക്ക് പൊലീസ് സഹായത്തിന് 182 എന്ന നമ്പരിൽ വിളിക്കാം. റെയിൽവേ പൊലീസ് ഉടനെത്തും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ