ജുഡിഷ്യറിയുടെ സുതാര്യതയ്ക്ക് നിയമ നിർമ്മാണം വേണമെന്ന് അഡ്വ. കാളീശ്വരം രാജ്
January 13, 2018, 1:43 am
അപൂർവവും ആദ്യവുമായ സംഭവം. ലോക ചരിത്രത്തിൽ തന്നെ ഇത്തരം സംഭവങ്ങൾക്ക് സാദ്ധ്യത കുറവാണ്. ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണം. പ്രശ്നങ്ങൾ പുറത്ത് അറിയരുതെന്ന് പറയുന്നത് ശരിയല്ല. കാര്യങ്ങൾ കൃത്യമായിട്ടല്ല നടക്കുന്നതെങ്കിൽ അക്കാര്യം ജനങ്ങൾ അറിയണം. ആത്യന്തികമായി ജനങ്ങൾക്ക് വേണ്ടിയാണ് കോടതികൾ. ജനങ്ങളാണ് കോടതികളുടെ അധികാരികൾ. ന്യായാധിപർ പോലും ജനസേവകരാണെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. കോടതികൾക്കകത്ത് കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്ന വസ്തുത ജനങ്ങളെ അറിയിക്കുന്നതിൽ തെറ്റില്ല. ഇതറിഞ്ഞാൽ മാത്രമേ പൊതുജന സംവാദത്തിന് വഴിയൊരുങ്ങൂ. പ്രശ്നപരിഹാരത്തെക്കുറിച്ച് ആലോചിക്കണമെങ്കിൽ പോലും വിഷയം എന്താണെന്ന് ജനമറിയണം. ഇന്ത്യൻ ജുഡിഷ്യറിക്കകത്ത് ഇന്നും ഒരു ഫ്യൂഡൽ സ്വഭാവം നിലനിൽക്കുന്നുണ്ട്. ആ സ്വഭാവം മാറ്റണമെങ്കിൽ കാര്യങ്ങൾ സുതാര്യമാകണം. ന്യായാധിപരെ തിരഞ്ഞെടുക്കുന്നതിൽ മാറ്റങ്ങൾ വരണം. ന്യായാധിപരുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സംവിധാനം വേണം. ഇന്ന് ഇതിനൊന്നും സംവിധാനമില്ല. കോടതിയുടെ നവീകരണം നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഗൗരവത്തിൽ എടുത്തിട്ടില്ല. ഇതിനവരെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. പ്രശ്നങ്ങളെ മുഴുവൻ അഭിസംബോധന ചെയ്ത് ദേശീയ സംവാദമുണ്ടാകണം. ഇതിന്റെയടിസ്ഥാനത്തിൽ ഒരു പാർലമെന്ററി നിയമം ഉണ്ടാകണം. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ടോ സന്ധി സംഭാഷണം കൊണ്ടോ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. നിയമ നിർമ്മാണമാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ