അതിരൂപതയുടെ സ്ഥലമിടപാട് വിവാദം :കർദ്ദിനാൾ ആലഞ്ചേരിക്കും മറ്റും ഹൈക്കോടതി നോട്ടീസ്
February 13, 2018, 6:00 am
കൊച്ചി : എറണാകുളം അതിരൂപതയുടെ സ്ഥലമിടപാട് വിവാദം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി കർദ്ദിനാൾ മാർ ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ എന്നിവർക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചു.
സഭയുടെ ഭൂമി രഹസ്യയിടപാടുകളിലൂടെ വിറ്റതും ഇതിനായി എതിർ കക്ഷികൾ ഗൂഢാലോചന നടത്തിയതും ക്രിമിനൽ കുറ്റമാണെന്നും ഇതന്വേഷിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് ഹർജിക്കാരൻ മരട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി ഈ പരാതി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പുള്ള പ്രാഥമിക തെളിവെടുപ്പിനാണ് തീരുമാനിച്ചതെന്നും പല സ്ഥലങ്ങളിലുള്ള ഭൂമിയുടെ ഇടപാടായതിനാൽ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നുമുള്ള ഹർജിക്കാരന്റെ ആവശ്യം കോടതി നിഷേധിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയിടപാടുമായുള്ള രേഖകൾ എതിർ കക്ഷികൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമിടയുണ്ട്. ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ