ഓടി രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ അവൻ വെട്ടിക്കൊല്ലുമായിരുന്നു: ഉഷ
February 13, 2018, 12:49 am
അങ്കമാലി: ഓടി രക്ഷപെട്ടില്ലായിരുന്നെങ്കിൽ എന്നെ അവൻ വെട്ടിക്കൊല്ലുമായിരുന്നു. ഭയം വിട്ടുമാറാതെ അയൽവാസിയുടെ വീടിന് മുൻപിലെ വരാന്തയിൽ കിടന്ന് കരഞ്ഞുകൊണ്ട് കൊലയാളി ബാബുവിന്റെ സഹോദൻ ഷാജിയുടെ ഭാര്യ ഉഷ പറഞ്ഞു.
ഉഷയുടെ വീടിനു മുറ്റത്തു വച്ചാണ് സ്മിതയെ വെട്ടിക്കൊന്നത്. അരിശം തീരുന്നതുവരെ തുരുതു രാ വെട്ടുകയായിരുന്നു.ഇത് കണ്ട് പേടിച്ച് ഓടുകയായായിരുന്നു ഉഷ.
കൊലയാളി ബാബു ഒൻപതാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു ഉഷയെ ഷാജി വിവാഹം കഴിച്ച് കൊണ്ടുവന്നത്. മദ്യപാനിയായ ബാബു പറമ്പിന്റെ കിഴക്കെയറ്റത്തെ തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. വീട് കുറേക്കാലമായി അടച്ചു പൂട്ടിയിട്ട് നാലു കിലോമീറ്റർ ദൂരെ കളാർകുഴിയിൽ വാടകക്ക് താമസിക്കുകയാണ്. ബാബു സ്ഥിരമായി സഹോദരങ്ങളുമായി വഴക്കിടുമായിരുന്നു. ഇത്രയും വലിയൊരു ക്രൂരത അവൻ കാട്ടുമെന്ന് കരുതിയില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ