ചെമ്മണൂർ ജുവലേഴ്‌സ് പെരുമ്പാവൂർ ഷോറൂം ഇന്ന് തുറക്കും
February 14, 2018, 5:20 am
പെരുമ്പാവൂർ: ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ 44-ാം ഷോറൂം പെരുമ്പാവൂരിൽ ഇന്ന് രാവിലെ 10.30ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണൂരും ചലച്ചിത്രതാരം അനു സിത്താരയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് എത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്വർണ സമ്മാനങ്ങൾ ലഭിക്കും. ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട വൃക്കരോഗികൾക്കും കാൻസർ രോഗികൾക്കും ധനസഹായം വിതരണം ചെയ്യും. പത്മശ്രീ അവാർഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ ഡോ. ബോബി ചെമ്മണൂർ ആദരിക്കും.
അന്താരാഷ്‌ട്ര നിലവാരമുള്ള ഷോറൂമിൽ സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാൻഡഡ് വാച്ചുകളുടെയും വിപുലമായ ശ്രേണിയാണ് അണിനിരത്തിയിരിക്കുന്നത്. വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, വിശാലമായ കാർ പാർക്കിംഗ് ഏരിയ, ആകർഷകമായ ആനുകൂല്യങ്ങൾ എന്നിവയും ഷോറൂമിന്റെ പ്രത്യേകതകളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ