സീറോ മലബാർ സഭയുടെ ഭൂമിക്കച്ചവടം: തുടർ നടപടികൾ പൊലീസ് നിറുത്തി
March 14, 2018, 2:30 am
സ്വന്തംലേഖകൻ
 
കൊച്ചി: സീറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നടപടികൾ പൊലീസ് തത്‌കാലത്തേക്ക് നിറുത്തി വച്ചു.
കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ വിധി വന്ന ശേഷം മതി
തുടർനടപടികളെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം . ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും.
കർദ്ദിനാളിനെ ഒന്നാം പ്രതിയാക്കി തിങ്കളാഴ്ചയാണ് സെൻട്രൽ പൊലീസ് കേസെടുത്ത്. കുസാറ്റിലെ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോഷി പുതുവ, ആർച്ച് ബിഷപ്പ് ഹൗസിലെ വികാരി ജനറൽ ഫാ. സെബാസ്‌റ്റ്യൻ വടക്കുമ്പാ‌ടൻ, റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ സാജു വർഗീസ് എന്നിവരാണ് മറ്റു പ്രതികൾ. പരാതിക്കാരനായ ചേർത്തല സ്വദേശി ഷൈൻ വർഗീസിന്റെ മൊഴി സെൻട്രൽ സി.ഐ അനന്തലാൽ ഇന്നലെ രേഖപ്പെടുത്തി. കേസ് റദ്ദാക്കിയില്ലെങ്കിൽ കർദ്ദിനാൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ