ജെറ്റ് എയർവേയ്‌സിൽ യാത്രക്കാർക്ക് വിഷുസദ്യ
April 17, 2018, 12:04 am
നെടുമ്പാശേരി: വിഷു ആഘോഷത്തിന്റെ ഭാഗമായി ജെറ്റ് എയർവെയ്‌സിന്റെ തിരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ യാത്രക്കാർക്ക് പ്രത്യേക വിഭവങ്ങൾ വിതരണം ചെയ്‌തു. ജെറ്റ് എയർവേയ്‌സിന്റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്‌കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് വിതരണം ചെയ്‌തത്.
പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ വേളകളിൽ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രഭാത ഭക്ഷണത്തിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യൂ, പുട്ട്, ഇഡലി, ചിപ്പ്സ് എന്നിവ നൽകി. ഉച്ചയ്ക്കും രാത്രിയിലും ഊണിനൊപ്പം അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച കറിവേപ്പിലയും കടുകും ചേർത്ത പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയ ആയിരുന്നു വിഭവങ്ങൾ.
മൂന്ന് നേരവും പ്രത്യേകമായി പായസവും യാത്രക്കാർക്ക് നൽകി. ഇക്കണോമി ക്ലാസ് യാത്രക്കാർക്കും പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങളാണ് ഒരുക്കിയത്. കേരളത്തിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്കൊപ്പം വിഷു ആഘോഷിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഉത്സവ വേളകളിൽ പ്രത്യേക വിഭവങ്ങൾ നൽകുന്നതിലൂടെ ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തുകയും ആദരിക്കുകയുമാണ് ചെയ്യുന്നതെന്നും ജെറ്റ് എയർവേയ്‌സ് പ്രൊഡ്ര്രക് ആൻഡ് സർവീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഷൺമുഖം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ