ദിലീപിന് വിദേശത്ത് പോകാൻ അനുമതി
April 17, 2018, 12:41 am
കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന് ഏപ്രിൽ 25 മുതൽ മേയ് നാലുവരെ വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ റിലീസ് - പ്രൊമോഷൻ വർക്കുകൾക്കായി ദുബായിലും സിംഗപ്പൂരിലും പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജി അവധിക്കാല കോടതിയായ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്നാണ് പരിഗണിച്ചത്. നേരത്തെ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തു പോകരുതെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഹർജി നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ