കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചയൂണിന് എട്ട് കല്പനകൾ
May 16, 2018, 12:57 am
എൽദോ ജോൺ
കൂത്താട്ടുകുളം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിപണിയിൽ നിന്നും വാങ്ങുന്ന അച്ചാറുകൾക്ക് വിദ്യാഭ്യാസ വകുപ്പ് കർശന നിരോധനം ഏർപ്പെടുത്തി. ഉച്ചഭക്ഷണ മെനുവിൽ രസം, അച്ചാർ എന്നിവ കഴിവതും ഒഴിവാക്കണമെന്നതുൾപ്പെടെ എട്ടിന നിർദേശങ്ങളുള്ള സർക്കുലറുകൾ സ്കൂളുകളിലെത്തി.

പായ്ക്കറ്റ് അച്ചാറുകളിൽ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും മറ്റും കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിലും അന്നന്ന് തയ്യാറാക്കുന്ന അച്ചാറുകൾ മാത്രം ഉപയോഗിക്കാനേ അനുമതിയുള്ളൂ. സ്കൂളിൽ മൂന്നു കറികൾ ഉച്ചയൂണിന് നിർബന്ധമാണ്. രസം തട്ടിക്കൂട്ടിയുണ്ടാക്കി എണ്ണം തികയ്ക്കുന്ന പരിപാടിയാണ് പലസ്ഥലങ്ങളിലും. അതിനാലാണ് രസം ഒഴിവാക്കുന്നത്.

എട്ട് കല്പനകൾ
1. സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണം.
2. നൂൺ മീൽ കമ്മിറ്റി മെനു തയ്യാറാക്കണം.
3. പാചകശാല, സ്റ്റോർ, കിണർ, ടാങ്ക് തുടങ്ങിയവ സ്കൂൾ തുറക്കും മുമ്പ് ശുചിയാക്കണം.
4. പാചകത്തൊഴിലാളികൾ 25 ന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണം.
5. സ്റ്റോക്കുള്ള അരി ഉപയോഗയോഗ്യമല്ലെങ്കിൽ ഉപജില്ല ഓഫീസറെ രേഖാമൂലം അറിയിക്കണം.
6. 30ന് മുമ്പ് മാവേലി സ്റ്റോറുകളിൽ നിന്നും അരി സ്കൂളുകളിൽ എത്തിക്കണം.
7. പാചകത്തിന് പാചകവാതകം മാത്രമേ ഉപയോഗിക്കാവൂ
8. അച്ചാർ, രസം എന്നിവ കഴിവതും ഒഴിവാക്കണം. വിപണിയിലെ അച്ചാറുകൾ പാടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ