നീരയുണ്ടാക്കുവാനൊരുങ്ങി തമിഴ്‌നാട്
May 15, 2018, 9:25 pm
കൊച്ചി: നീരയുടെ നിർമാണ പ്രക്രിയ നേരിട്ടറിയാൻ തമിഴ്നാട് സർക്കാർ സംഘം കളമശേരിയിലെ എസ്.സി.എം.എസ് കാമ്പസിലെത്തി.
തമിഴ്‌നാട് സർക്കാർ നിയോഗിച്ച 14 അംഗ നീര സ്റ്റിയറിംഗ് കമ്മിറ്റിയാണ് കേരളത്തിലെത്തിയത്.
നാളികേര വികസനബോർഡിന്റെ സാമ്പത്തിക സഹകരണത്തോടെ സ്വകാര്യ മേഖലയിൽ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച സൗത്ത് കളമശേരിയിലെ എസ്.സി.എം.എസ് നീര നിർമ്മാണ പ്ലാന്റും സംഘം സന്ദർശിച്ചു. നീരയുടെ പുനഃസംസ്കരണത്തിലൂടെ ഉണ്ടാക്കുവാൻ കഴിയുന്ന പഞ്ചസാര, തേൻ, സ്‌ക്വഷ്, ബിസ്ക്കറ്റ്, വൈൻ, ന്യൂട്രീൻ പൗഡർ എന്നിവയുടെ സാധ്യതകളും സംഘം വിലയിരുത്തി.
എസ്.സി.എം.എസ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അന്തരീക്ഷ ഊഷ്മാവിൽ മൂന്നു മാസം കേട്ട് കൂടാതെ സൂക്ഷിക്കാവുന്ന തെങ്ങിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിക്കാത്ത നീരയുടെ സാങ്കേതിക വിദ്യ തമിഴ് നാട്ടിൽ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജോയിന്റ് അഗ്രികൾച്ചർ ഡയറക്ടർ മേരി അമൃത ബായി പറഞ്ഞു.
നീര ടെക്‌നീഷ്യൻമാരുടെ പരിശീലനം, ബോധവൽക്കരണം, ഗുണ നിലവാരം, പ്ലാന്റ് നിർമ്മാണം തുടങ്ങിയ രംഗങ്ങളിലും സ്വകാര്യ മേഖലയിലെ എസ്.സി.എം.എസിന്റെ ഗവേഷണ നേട്ടം പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം. തമിഴ്നാട് വിപണിയിൽ നീര എത്തിക്കാനായാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകർക്ക് ഗുണം ചെയ്യും.
എസ്.സി.എം.എസ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി.തേവന്നൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന നീര നിർമ്മാണ ശിൽപശാലയിൽ എസ്.സി.എം.എസ് ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. സി. മോഹൻകുമാർ നീര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു.
തഞ്ചാവൂർ, കന്യാകുമാരി, കോയമ്പത്തൂർ, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ നിന്നുള്ള കോക്കനട്ട് ഫാർമേഴ്‌സ് കമ്പനി ഭാരവാഹികളും സംഘത്തിൽ ഉണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ