സിമി ക്യാമ്പ് : പ്രതികൾക്ക് 7 വർഷം കഠിനതടവ്
May 16, 2018, 1:17 am
കൊച്ചി: നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) വാഗമൺ തങ്ങൾപാറയിൽ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിലെ 18 പ്രതികൾക്കും ഏഴു വർഷം കഠിനതടവും പിഴയും കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. അരലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ പിഴയുമുണ്ട്.
ഭീകര സംഘടനയിൽ അംഗമായ കുറ്റത്തിനു അഞ്ചു വർഷമാണ് കഠിനതടവ്. നിരോധിത സംഘടനയിൽ അംഗമായതിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ്. സ്‌ഫോടക വസ്‌തു നിയമം പ്രകാരം ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി. വിചാരണ തടവ് കാലാവധിക്ക് ഇളവ്‌ ലഭിക്കും. പരമാവധി ശിക്ഷാ കാലാവധിയായ ഏഴു വർഷത്തിൽ കൂടുതൽ തടവ് ഭൂരിഭാഗവും അനുഭവിച്ചു കഴിഞ്ഞു. മറ്റു സ്ഫോടനക്കേസുകളിൽ പ്രതികളായതിനാൽ ജയിൽ മോചിതരാവില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ