പ്രായത്തെ പഠനത്തിലൂടെ തോൽപ്പിച്ച അന്നമ്മ
May 17, 2018, 1:33 am
കൊച്ചി: നാല്പത്തിയൊന്നാം വയസിൽ മകൾക്കൊപ്പം പ്രീഡിഗ്രി, പിന്നാലെ ബിരുദ പഠനം. അറുപതിൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. 65-ാം വയസിൽ മകന്റെ സഹപാഠിയായി എറണാകുളം ലാ കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ നിയമ ബിരുദം. പഠനത്തിന് പ്രായമില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ അന്നമ്മ പോളിന്റേത്. എല്ലാവരുടെയും പ്രിയപ്പെട്ട വക്കീൽ മമ്മിയായി അന്നമ്മ പോൾ മാറിയത് പ്രായത്തെ തോൽപ്പിച്ച തന്റെ പഠിക്കാനുള്ള തീക്ഷ്ണതയൊന്നുകൊണ്ട് മാത്രമാണ്.
അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടരണമെന്ന ആഗ്രഹമാണ് പ്രായത്തെ തോല്പിച്ചും സന്നതെടുക്കാൻ അന്നമ്മയെ പ്രചോദിപ്പിച്ചത്. മൂത്ത മകൻ അഡ്വ. സെബാസ്റ്റ്യൻ പോൾ ഉൾപ്പെടെ അഭിഭാഷ രംഗത്ത് നിലയുറപ്പിച്ചത് അന്നമ്മയുടെ ആഗ്രഹത്തിന് വേഗത വർദ്ധിപ്പിച്ചു.
1946 ൽ വിവാഹിതയാകുമ്പോൾ പത്താം ക്ലാസ് മാത്രമായിരുന്നു അവരുടെ വിദ്യാഭ്യാസം. അന്നേ വക്കീലാകണം എന്നാഗ്രഹമുണ്ടായിരുന്നു. പിന്നീട് ഭർത്താവിന്റെ പ്രോൽസാഹനത്തിലാണ് തുടർവിദ്യാഭ്യാസം. മക്കളെല്ലാം വളർന്നപ്പോൾ വീണ്ടും പഠനം തുടങ്ങി.
ഇളയ മകൻ സുബലിനൊപ്പം 1989ലാണ് അന്നമ്മ സന്നതെടുത്തത്. ലാ കോളേജ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിലും അവർ ഒരു കൈ പയറ്റി. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ