സെബാസ്റ്റ്യൻ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോൾ നിര്യാതയായി
May 17, 2018, 1:42 am
കൊച്ചി: മുൻ എം.പി. അഡ്വ. സെബാസ്റ്റ്യൻ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോൾ (95 ) നിര്യാതയായി. ബുധനാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രൊവിഡൻസ് റോഡിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ശേഷം സംസ്‌ക്കാരം വൈകിട്ട് നാലിന് സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി. മുഞ്ഞപ്പിള്ളി പരേതനായ എം.എസ്. പോളിന്റെ ഭാര്യയാണ്.
മറ്റ് മക്കൾ: പരേതയായ പ്രൊഫ. മേരി ജോർജ്ജ് കാട്ടിത്തറ, അഡ്വ. ഇലക്ട പോൾ (ഹൈക്കോടതി), തോമസ് പോൾ (റിട്ട. ഏജീസ് ഓഫീസ്), സബീന പോൾ ( റിട്ട. ജോയിന്റ് ഡയറക്ടർ, അർബൻ അഫയേഴ്‌സ്), ജോസ് പോൾ (ചിത്രകാരൻ), ഗ്ലോറിയ പോൾ (ഇന്ത്യൻ എക്‌സ്പ്രസ്), അഡ്വ. സുബൽ ജെ. പോൾ (ഹൈക്കോടതി). മരുമക്കൾ: ലിസമ്മ അഗസ്റ്റിൻ (നിയമപരിഷ്‌കരണ കമ്മിഷനംഗം, റിട്ട. ജില്ലാ ജഡ്ജി), പരേതനായ ജോർജ്ജ് കാട്ടിത്തറ, പരേതനായ പ്രൊഫ. ആൻഡ്രു തോട്ടത്തിൽ, രേണു റബേക്ക ഈപ്പൻ ( റിട്ട. അണ്ടർ സെക്രട്ടറി, ഏജീസ് ഓഫീസ്), അഡ്വ. കെ.എ.അഷ്‌റഫ് (തിരുവനന്തപുരം), ബാബു ഫ്രാൻസിസ് (മറൈൻ എൻജിനിയർ, ബഹറിൻ), അഡ്വ. ഷീബ തോമസ് (ഹൈക്കോടതി).
വിവാഹശേഷമാണ് അന്നമ്മ പോൾ ബിരുദവും ബിരുദാനന്തബിരുദവും നേടിയത്. 65-ാം വയസിൽ ഇളയ മകൻ സുബൽ ജെ. പോളിനൊപ്പം നിയമ ബിരുദം നേടി സന്നതെടുത്ത് മൂന്ന് പതിറ്റാണ്ടുകാലം പ്രാക്ടീസ് ചെയ്തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ