എടത്തല മർദ്ദനം: പൊലീസുകാരെ ചോദ്യം ചെയ്തു
June 13, 2018, 1:32 am
ആലുവ: എടത്തലയിൽ ബൈക്ക് യാത്രക്കാരൻ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ മർദ്ദിച്ചെന്ന പരാതിയിൽ മൂന്നു പൊലീസുകാരെ അന്വേഷണസംഘം ചോദ്യം ചെയ്തു. എ.എസ്.ഐ പുഷ്പരാജ്, സീനിയർ സി.പി.ഒ ജലീൽ, സി.പി.ഒ അഫ്‌സൽ എന്നിവരെ കളമശേരി എ.ആർ. ക്യാമ്പിലാണ് ക്രൈം ബ്രാഞ്ച് ഡി വൈ.എസ്.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. പരാതിയെ തുടർന്ന് മൂവരെയും എടത്തല സ്റ്റേഷനിൽ നിന്ന് എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.
മർദനമേറ്റ് ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചെന്ന പരാതിയിൽ ഉസ്മാൻ റിമാൻഡിലായതിനാൽ കോടതിയുടെ അനുമതിക്ക് വിധേയമായാണ് ചോദ്യം ചെയ്തത്. സംഭവത്തിലെ മുഖ്യസാക്ഷി കാറിലുണ്ടായിരുന്ന പോക്‌സോ കേസിലെ പ്രതി മുതിരക്കാട്ടുമുകൾ ചക്കിക്കല്ലുപറമ്പ് വീട്ടിൽ സിദ്ധാർത്ഥിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കും.

ഉസ്മാന് കോടതി ജാമ്യം നിഷേധിച്ചു
ആലുവ: എടത്തലയിൽ പൊലീസ് മർദ്ദനമേറ്റ ഉസ്മാന്റെ ജാമ്യപേക്ഷ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാനെ 22 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് ഉസ്മാന്റെ കുടുംബം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തു. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ ഇന്ന് ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ