മഴയിൽ റോഡ് ഇടിഞ്ഞു,ഭൂതത്താൻകെട്ട് ഒറ്റപ്പെട്ടു
June 14, 2018, 3:38 am
കോതമംഗലം: ശക്തമായ മഴയിൽ റോഡും കലുങ്കും തകർന്ന് ഭൂതത്താൻകെട്ട്, ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഭൂതത്താൻകെട്ട് ഡാമിന് 200 മീറ്റർ മാത്രം അകലെ ജംഗിൾ പാർക്കിന് സമീപത്തെ (പഴയ ഈറ്റക്കടവ്) റോഡാണ് ഭയാനകമായ രീതിയിൽ പിളർന്ന് 50 മീറ്ററോളം ദൂരത്തിൽ പത്ത് മീറ്ററോളം താഴ്ചയിൽ ഇടിഞ്ഞുപോയത്. നൂറുമീറ്ററോളം റോഡിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കാൽനട യാത്ര പോലും അസാദ്ധ്യമായ സ്ഥിതിയാണ്.
ഇന്നലെ പുലർച്ചെയാണ് സംഭവം. റോഡ് തകർന്നതറിയാതെ പുലർച്ചെ ഇരുട്ടിൽ ഇതുവഴിയെത്തിയ ബൈക്ക് താഴേക്ക് പതിച്ച് പരിക്കേറ്റ പ്രദേശവാസികളായ ഐപ്പിള്ളിൽ ജയൻ (36), സഹോദരൻ വിജയൻ (33) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂതത്താൻകെട്ട് ഡാം എത്തുംമുമ്പുള്ള കലുങ്കും റോഡും ഇടിഞ്ഞുതാണതിന് കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല. ഡാമിന് ഭീഷണിയില്ലെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. ഇടമലയാർ ഡാമിലേക്കും വടാട്ടുപാറയിലേക്കുമുള്ള ഏക യാത്രാമാർഗം ഇതോടെ അടഞ്ഞു. 15000 ഓളം പേർ ദുരിതത്തിലായി. താളുകണ്ടം ആദിവാസികുടിയും ഇവിടെയാണ്.
താത്കാലിക നടപ്പാലം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ