വിവോ വൈ 83 പുറത്തിറക്കി
June 13, 2018, 7:34 pm
കൊച്ചി: മുൻനിര സ്മാർട്‌ഫോൺ നിർമാതാക്കളായ വിവോ പുതിയ സ്മാർട്‌ഫോൺ വൈ 83 വിപണിയിലിറക്കി. 6.22 ഇഞ്ച് ഫുൾവ്യൂ ഡിസ്‌പ്ലേയോടുകൂടിയ ഈ സ്മാർട്‌ഫോണിന് 14,990 രൂപയാണ് വില. കറുപ്പ്, സ്വർണ നിറങ്ങളിൽ വിപണിയിൽ എത്തുന്ന പുതിയ ഫോൺ ഫ്‌ളിപ്പ്കാർട്ട്, ആമസോൺ എന്നീ ഓൺലൈൻ പോർട്ടലുകളിലും വിവോയുടെ വെീു.്ശ്ീ.രീാ/ശി എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെയും ലഭ്യമാവും.
വിവോ വൈ 83 യിൽ 13 മെഗാപിക്‌സൽ കാമറയാണുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസോടുകൂടിയ എട്ട് മെഗാപിക്‌സൽ സെൽഫി കാമറ ഉപയോഗിച്ച് മികച്ച ഗുണമേന്മയുള്ള സെൽഫികൾ പകർത്താനാകും. എൽ.ഇ.ഡി ഫ്‌ളാഷ് സൗകര്യമുണ്ടാകും.
മീഡിയാ ടെക് ഹീലിയോ പി 22 ഒക്ടാകോർ പ്രോസസറിൽ 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള എസ്.ഡി കാർഡും ഫോണിൽ ഉപയോഗിക്കാം.
മൂന്ന് വിരലുകൾ കൊണ്ട് നിയന്ത്രിക്കാവുന്ന സ്പ് ളി റ്റ് സ്‌ക്രീൻ ഫീച്ചറാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.
ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ ആൻഡ്രോയിഡ് 8.0 ഓറിയോയിൽ അധിഷ്ടിതമായ ഫുൾടച്ച് ഒ.എസ് 4ആണുള്ളത്. 3260 എം. എ. എച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് ആക്‌സസ് ഫീച്ചറും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ